Home News Local കരുനാഗപ്പള്ളി യുഡിഎഫിൽ വീണ്ടും പൊട്ടിത്തെറി,സി ആർ മഹേഷിനെതിരെ നീക്കം

കരുനാഗപ്പള്ളി യുഡിഎഫിൽ വീണ്ടും പൊട്ടിത്തെറി,സി ആർ മഹേഷിനെതിരെ നീക്കം

Advertisement

കരുനാഗപ്പള്ളി. യുഡിഎഫിൽ വീണ്ടും പൊട്ടിത്തെറി. MLA സി ആർ മഹേഷിനെതിരെ ആരോപണം. കരുനാഗപ്പള്ളി നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ തൊടിയൂർ രാമചന്ദ്രന്‍ തല്‍ സ്ഥാനം രാജിവെച്ചു.

കരുനാഗപ്പള്ളി എംഎൽഎ സി ആര്‍ മഹേഷ് അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജി. കഴിഞ്ഞ 15 വർഷമായി യുഡിഎഫ് മണ്ഡലം ചെയർമാനായി പ്രവർത്തിച്ചു.

രാജി ജില്ലാ ചെയർമാൻ കെ. സി. രാജന് നൽകി. 2021-ലെ യു. ഡി. എഫ് വിജയത്തിന് നേതൃത്വം നൽകിയത് തൊടിയൂരായിരുന്നു വെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷക്കാര്‍ പറയുന്നത്.50 വർഷക്കാലമായി കോൺഗ്രസിലും കെ. എസ്. യു വിലും യൂത്ത് കോൺഗ്രസിലുമായി പ്രവർത്തിച്ചു വരുകയായിരുന്നു

also read:



കഴിഞ്ഞ കുറേ നാളുകളായി കോൺഗ്രസിൽ തൊടിയൂരിനെതിരെ ഒതുക്കൽ പണികൾ തകൃതിയായി നടന്നു വരുകയായിരുന്നു
വെന്ന് ഇദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നു. സ്വന്തം പോലെ കൊണ്ട് നടന്ന തൊടിയൂർ ബാങ്ക് പ്രസിഡന്റ് പദവിയിൽ നിന്നൊഴിവാക്കി. ഒരു പ്രബല സമുദായത്തിന് കോൺഗ്രസിൽ ആകെ ഉണ്ടായിരുന്ന പ്രസിഡന്റ് പദവിയിലേക്ക് പിന്നീട് വന്നത് കെ. സി. രാജനായിരുന്നു. അതിനെതിരെ സമുദായക്കാർക്കിടയിൽ അമർഷം നിലനിൽക്കെയാണ് ഇപ്പോഴത്തെ രാജിയിലേക്ക് സംഗതികളെത്തിയിരിക്കുന്നത്.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് ചെയർമാൻ എന്ന നിലയിൽ യാതൊരു ചുമതലയും നിർവ്വഹിക്കാൻ പാർട്ടി പ്രാദേശിക നേതൃത്വത്തിലെ ചിലർ അനുവദിച്ചിരുന്നില്ലെന്ന് ആക്ഷേപമുയര്‍ത്തുന്നു.
കെപിസിസിയുടെ നിർദ്ദേശാനുസരണം ചാത്തന്നൂരിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വരുന്നതിനിടെയാണ് രാജി . അഡ്വ.മഠത്തിനേത്ത് വിജയനെ യുഡിഎഫ് ചെയര്‍മാനായി നിയോഗിച്ചതായി ജില്ലാ ചെയര്‍മാന്‍ കെസി രാജന്‍ അറിയിച്ചു.

ഇടതുപക്ഷത്തിന്‍റെ വന്‍ സ്വാധീനം തകര്‍ത്ത് സിആര്‍ മഹേഷിന്‍റെ നേതൃത്വത്തില്‍ ശുഭാപ്തി വിശ്വാസത്തോടെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോട്ടുപോകുന്നതിനിടെ സ്ഥാനമാനങ്ങള്‍ ഉറപ്പാക്കാനാണ് ചില കിടയില്‍ മൂപ്പന്മാര്‍ ഇത്തരം നാടകങ്ങളുമായി എത്തുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. ഇടതുഭരണത്തിനിടയിലും ശക്തമായ ജനവികാരം അനുകൂലമായത് തകര്‍ക്കാനാണ് തനിക്കില്ലെങ്കില്‍ ആര്‍ക്കും വേണ്ട എന്നമട്ടില്‍ സ്വന്തം പോലെ പാര്‍ട്ടി പ്രസ്ഥാനങ്ങള്‍ വച്ച് അനുഭവിച്ചിരുന്നവര്‍ തുനിയുന്നതെന്നും നാണംകെട്ട ഈ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും യുവാക്കള്‍ പറയുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here