ശാസ്താംകോട്ട : നായർ സമുദായം അടക്കമുള്ള മുന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി സമർപ്പിച്ച ജസ്റ്റിസ് എം.ആർ ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പിലാക്കണമെന്ന് നായർ ഐക്യവേദി ചെയർമാൻ പെരുമുറ്റം രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
നായർ ഐക്യവേദി സംസ്ഥാനവ്യാപകമായി നടത്തുന്ന അവകാശ സംരക്ഷണ യാത്ര ശാസ്താംകോട്ടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുല്യനീതി നായർ സമുദായത്തിന് അന്യമായിട്ട് വർഷങ്ങൾ പിന്നിടുന്നു. ഈ സമുദായത്തോടുള്ള അവഗണന കാലാകാലങ്ങളിൽ മാറിവരുന്ന സർക്കാരുകൾ തുടർന്നുകൊണ്ടേയിരിക്കുന്നു. നായർ സമുദായത്തിനു വേണ്ടി സംസാരിക്കേണ്ട സംഘടനകൾ മൗനം പാലിക്കുന്നത് നായർ സമുദായത്തോട് കാട്ടുന്ന മറ്റൊരു അവഹേളനം ആണെന്നും അദ്ദേഹം പറഞ്ഞു. ഇനിയും ഈ അവഗണനങ്ങൾ തുടർന്നാൽ അതിശക്തമായ വോട്ട് ബാങ്ക് ആയി മാറി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
also read:
നായർ ഐക്യവേദി ജില്ലാ കൺവീനർ താരനാഥ് അധ്യക്ഷനായി. പ്രൊഫസർ രാഘവൻ നായർ, വി ബി ഉണ്ണിത്താൻ, പി.ചന്ദ്രശേഖരൻ, ടി.ഡി വിജയൻ നായർ, ഡോക്ടർ വിനു കുമാർ, അഡ്വ. ഭാവന, മിനി നന്ദകുമാർ ഗോപകുമാർ വൈക്കം, മീന മുരളി എസ്.എൻ.എസ് മേഖലാ സെക്രട്ടറി ഗോപകുമാർ പുല്ലാട് എന്നിവർ സംസാരിച്ചു.
ജാഥ 13 ന് സെക്രട്ടേറിയേറ്റില്‍ സമാപിക്കും




































