Home News Local മുടിവെട്ടിയശേഷം കൂലി പിന്നീട് നല്‍കാമെന്ന് പറഞ്ഞ് പോയി…. ചോദ്യം ചെയ്ത യുവാവിന്റെ കൈപ്പത്തി പാറക്കല്ല് ഉപയോഗിച്ച്...

മുടിവെട്ടിയശേഷം കൂലി പിന്നീട് നല്‍കാമെന്ന് പറഞ്ഞ് പോയി…. ചോദ്യം ചെയ്ത യുവാവിന്റെ കൈപ്പത്തി പാറക്കല്ല് ഉപയോഗിച്ച് മര്‍ദ്ദിച്ച പ്രതികള്‍ അറസ്റ്റില്‍

Advertisement

കൊല്ലം: മുന്‍വിരോധത്തില്‍ യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കാപ്പാ പ്രതിയടക്കം രണ്ടുപേര്‍ പോലീസിന്റെ പിടിയിലായി. ഓച്ചിറ വലിയകുളങ്ങര മീനാക്ഷി ഭവനത്തില്‍ അജയ്(24), ഓച്ചിറ പായിക്കുഴി ഒയാസിസ് വീട്ടില്‍ ഇന്‍സാഫ്(25) എന്നിവരാണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അജയ്‌ക്കെതിരെ കാപ്പാ നിയമപ്രകാരവും മുമ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. ചവറ പൊരൂക്കര സ്വദേശിയായ യുവാവിനെയാണ് ഇവര്‍ ആക്രമിച്ചത്. യുവാവ് ഓച്ചിറ മുണ്ടുകോട്ടയില്‍ നടത്തുന്ന ബാര്‍ബര്‍ ഷോപ്പിലെത്തിയ പ്രതികള്‍ മുടിവെട്ടിയശേഷം കൂലി പിന്നീട് നല്‍കാമെന്ന് പറഞ്ഞ് പോവുകയായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞും പണം നല്‍കാതിരുന്നതോടെ യുവാവ് പ്രതിയോട് പണം ആവശ്യപ്പെട്ടു. ഈ വിരോധത്തിലാണ് പ്രതികള്‍ കടയില്‍ അതിക്രമിച്ച് കയറി യുവാവിനെ ആക്രമിച്ചത്.
പാറക്കല്ല് ഉപയോഗിച്ചുള്ള മര്‍ദ്ദനത്തില്‍ വലത് കൈപ്പത്തിയിലെ എല്ലുകള്‍ക്ക് പൊട്ടല്‍ സംഭവിച്ചതിനാല്‍ ജോലിചെയ്ത് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് യുവാവ്. ഓച്ചിറ പോലീസ്‌സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ പോലീസ് സംഘം പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here