Home News Local കെഐപി ഓഫീസ് പുനസ്ഥാപിച്ചില്ലെങ്കിൽ എംഎൽഎക്കെതിരെ പ്രക്ഷോഭം:ആർവൈഎഫ്

കെഐപി ഓഫീസ് പുനസ്ഥാപിച്ചില്ലെങ്കിൽ എംഎൽഎക്കെതിരെ പ്രക്ഷോഭം:ആർവൈഎഫ്

Advertisement

ശാസ്താംകോട്ട:കനാലുകൾ ഏറ്റവും കൂടുതൽ കടന്നുപോകുന്ന കുന്നത്തൂർ താലൂക്കിൽ പ്രവർത്തിച്ചിരുന്ന കെഐപി ഓഫീസ് നിർത്തലാക്കിയതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ആർവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് ഉല്ലാസ്
കോവൂർ മുന്നറിയിപ്പ് നൽകി.എംഎൽഎയുടെ അനാസ്ഥ കൊണ്ടാണ് കെ.ഐപി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് മാറ്റിയത്.ഓഫീസ് പുന:സ്ഥാപിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ആർവൈഎഫിൻ്റെ
തീരുമാനം.

കുന്നത്തൂരിൽ ഓഫീസ് ഇല്ലാത്തത് വേനൽകാലത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.ഇവിടെ നിന്ന് 30തിൽപ്പരം കിലോമീറ്റർ ദൂരം യാത്രചെയ്ത് നിരവധി തവണ കരുനാഗപ്പള്ളിയിലെ ഓഫീസിൽ എത്തിയാൽ മാത്രമേ സബ് കനാൽ തുറക്കാൻ അനുമതി നേടി എടുക്കാൻ പറ്റുകയുള്ളു.ഇതുമൂലം കർഷകരും സാധാരണക്കാരായ പ്രദേശവാസികളും
ബുദ്ധിമുട്ടുകയാണ്.ഇതിനാൽ ഓഫീസ് തിരികെ കൊണ്ട് വരാൻ എംഎൽഎ അടിയന്തിര നടപടി എടുക്കണമെന്നും ഉല്ലാസ് കോവൂർ ആവശ്യപ്പെട്ടു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here