Home News Local പുത്തൂർ വല്ലഭൻകരയിൽ നിർമ്മാണം നടക്കുന്ന വീടിനുള്ളിൽ യുവാവ്തൂങ്ങിമരിച്ച നിലയിൽ

പുത്തൂർ വല്ലഭൻകരയിൽ നിർമ്മാണം നടക്കുന്ന വീടിനുള്ളിൽ യുവാവ്തൂങ്ങിമരിച്ച നിലയിൽ

Advertisement

പുത്തൂർ:വല്ലഭൻകരയിൽ നിർമ്മാണം നടക്കുന്ന വീടിനുള്ളിൽ യുവാവിനെ
തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വല്ലഭൻകര കിഴക്കതിൽ വീട്ടിൽ സജിയുടെ മകൻ അതുൽ (സച്ചു,22) ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകിട്ടോടെയാണ് പഞ്ചായത്തിൻ്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഇവരുടെ വീടിനുള്ളിൽ അതുലിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആത്മഹത്യയ്ക്കുള്ള കാരണം അറിവായിട്ടില്ല.ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അനന്തര നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here