Home News Local ഇറാന്റെ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ കൊല്ലം തുറമുഖത്ത് കപ്പല്‍ നങ്കൂരമിട്ടു

ഇറാന്റെ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ കൊല്ലം തുറമുഖത്ത് കപ്പല്‍ നങ്കൂരമിട്ടു

Advertisement

യുദ്ധ പശ്ചാത്തലത്തില്‍ കൊല്ലം തുറമുഖത്ത് ഓഫ് ഷോര്‍ സപ്ലെ വെസല്‍ അടുപ്പിച്ചു. ഹോങ്കോങ്ങില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പോയ വെസല്‍ ആണ് കൊല്ലം പോര്‍ട്ടില്‍ നങ്കൂരമിട്ടത്. സൗദി അറേബ്യന്‍ തീരത്തേക്ക് പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ കൊല്ലം തുറമുഖത്ത് നങ്കൂരമിടുന്നതിന് കപ്പല്‍ അധികൃതര്‍ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. യാത്രാ പ്രതിസന്ധി ഉണ്ടായതോടെ ചെറു ഓഫ് ഷോര്‍ സപ്ലൈ കപ്പലാണ് കൊല്ലം തുറമുഖത്ത് എത്തിയതെന്നും ചരക്ക് കപ്പല്‍ അല്ലെന്നും അധികൃതര്‍ അറിയിച്ചു. 12 ജീവനക്കാരാണ് ഓഫ് ഷോര്‍ സപ്ലെ വെസലില്‍ ഉള്ളത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here