പടിഞ്ഞാറേകല്ലട. കാരാളി ടൗൺ വാർഡിൽ കണത്താർകുന്നം ക്ഷേത്രത്തിന് സമീപം കടപുഴ റോഡിൽ കുടിവെള്ളം പൊട്ടിഒഴുകി പാഴായി ആഴ്ചകളായിട്ടും നടപടിയില്ല. മുൻപ് മെയിന്റനൻസ് ചെയ്ത ഭാഗം വീണ്ടും പൊട്ടി ശക്തമായി ജലം ഒഴുകുകയാണ്. കുടിവെള്ളത്തിന് ജനം നെട്ടോട്ടമോടുമ്പാഴാണ് ഈ അനാസ്ഥ. അതിന് അടുത്തായി ഇതേ പൈപ്പിൽത്തന്നെ മറ്റൊരു പൊട്ടലുമുണ്ട്. രണ്ടാഴ്ച ആയിട്ടും പരിഹാരത്തിന് ശ്രമം നടന്നിട്ടില്ല. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമുള്ള വാട് ആപ് ഗ്രൂപ്പില്‍ ഇത് പലപ്രാവശ്യം അറിയിച്ചിട്ടുണ്ട്.
മേലതിൽ ഭാഗത്തെ കോൺക്രീറ്റ് റോഡിലും പൈപ്പ് പൊട്ടിയിട്ടുണ്ട് ഈ മൂന്നിടത്തും ധാരാളം വെള്ളം പാഴായി പോകുകയാണ്
ജല അതോറിറ്റി എന്‍ജിനീയര്‍മാരെ നേരിട്ടുവിവരം അറിയിച്ചിട്ടും നടപടിയായിട്ടില്ലെന്ന് വാര്‍ഡ് മെമ്പര്‍ സുരേഷ് ചന്ദ്രന്‍ പറഞ്ഞു.
ഈ മൂന്ന് ഭാഗത്തെ പൈപ്പുകൾ അടുത്തടുത്തായി പൊട്ടിക്കിടക്കുന്നതിനാൽ ഈ പ്രദേശത്ത് താമസിക്കുന്ന ജനങ്ങൾക്ക് വെള്ളം കിട്ടുന്നില്ല എന്ന പ്രശ്നവുമുണ്ട്. ജനങ്ങളെകൂട്ടി ഇന്നു രാവിലെ ഉദ്യോഗസ്ഥരുടെ ഓഫീസിനുമുുന്നില്‍ സമരം നടത്തുമെന്ന് സുരേഷ് ചന്ദ്രന്‍ പറഞ്ഞു.


































