27.1 C
Kollam
Wednesday 25th February, 2026 | 10:21:04 PM
Home News Breaking News മൂന്ന് സിറ്റിംഗ് എംഎൽഎമാരെ മത്സരിപ്പിക്കാൻ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ധാരണ, കുഞ്ഞുമോന് ഭാഗ്യം...

മൂന്ന് സിറ്റിംഗ് എംഎൽഎമാരെ മത്സരിപ്പിക്കാൻ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ധാരണ, കുഞ്ഞുമോന് ഭാഗ്യം വീണ്ടും

Advertisement

കൊല്ലം. മൂന്ന് സിറ്റിംഗ് എംഎൽഎമാരെ മത്സരിപ്പിക്കാൻ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ധാരണ. എല്ലാ മണ്ഡലങ്ങളിലും ഒറ്റ പേര് മാത്രം. ഇരവിപുരത്ത് എം നൗഷാദ് തന്നെ. രണ്ട് ടേം പൂർത്തിയാക്കിയ എം നൗഷാദിനെ മത്സരിപ്പിക്കുന്നതിൽ അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെത്. കൊട്ടാരക്കരയിൽ കെഎൽ ബാലഗോപാൽ, ചവറയിൽ ഡോ സുജിത്ത് വിജയൻപിള്ള എന്നിവരുണ്ടാകും

കൊല്ലത്ത് എം മുകേഷിന് ഇളവില്ല. കൊല്ലത്ത് ജില്ലാ ആക്ടിംഗ് സെക്രട്ടറി എസ് ജയമോഹനനെയും കുണ്ടറയിൽ എസ് എൽ സജികുമാറിനെയും മത്സരിപ്പിക്കാൻ ധാരണ.തീരുമാനം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ. നിർദ്ദേശം സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിക്കും. അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിയുടേത്

കുന്നത്തൂർ സീറ്റ് ഏറ്റെടുക്കണമെന്ന പാർട്ടി നിർദേശം യോഗത്തിൽ ചർച്ചയായില്ല.സിറ്റിംഗ് എംഎൽഎ കോവൂർ കുഞ്ഞുമോനെ ഇപ്പോൾ പിണക്കേണ്ടതില്ല എന്നായിരുന്നു യോഗത്തിൽ എം. വി.ഗോവിന്ദന്റെ നിർദ്ദേശം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here