Home News Local ശാസ്താംകോട്ടയിലും ചെങ്ങന്നൂരിലും പുതിയ ട്രെയിനുകൾക്ക് അനുവദിച്ച സ്റ്റോപ്പുകൾ ഏറെ പ്രയോജനകരം, കൊടിക്കുന്നിൽ

ശാസ്താംകോട്ടയിലും ചെങ്ങന്നൂരിലും പുതിയ ട്രെയിനുകൾക്ക് അനുവദിച്ച സ്റ്റോപ്പുകൾ ഏറെ പ്രയോജനകരം, കൊടിക്കുന്നിൽ

Advertisement

ശാസ്താംകോട്ട:നാഗർകോവിൽ – മംഗലാപുരം ജംഗ്ഷൻ അമൃത് ഭാരത് എക്സ്പ്രസിന് ശാസ്താംകോട്ടയിലും, തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് ചെങ്ങന്നൂരിലും സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.അമൃത് ഭാരത് എക്സ്പ്രസിന് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചതോടെ കൊല്ലം ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും യാത്രക്കാർക്ക് വലിയ പ്രയോജനമാകുമെന്ന് എം.പി വ്യക്തമാക്കി.

വിദ്യാഭ്യാസം,തൊഴിൽ, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായി മംഗലാപുരം ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ഇത് ഏറെ പ്രയോജനപ്പെടും.തിരുവനന്തപുരം സെൻട്രൽ – ഹസ്രത് നിസാമുദ്ദിൻ സൂപ്പർഫസ്റ്റ് എക്സ്പ്രസ്സ്‌ ട്രെയിനിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചതോടെ ഡൽഹിയിലേക്കുള്ള ദീർഘദൂര യാത്രകൾ കൂടുതൽ സൗകര്യപ്രദമാകും.ചെങ്ങന്നൂർ, മാവേലിക്കര,അടൂർ മേഖലകളിലെ യാത്രക്കാർക്ക് ഈ സ്റ്റോപ്പ് ഏറെ സഹായകരമാകും.രണ്ടു ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്കും ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും നിരവധി തവണ കത്തുകളും നേരിട്ടുള്ള ഇടപെടലുകളും നടത്തിയിരുന്നുവെന്ന് എം പി പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here