26.7 C
Kollam
Saturday 21st February, 2026 | 11:19:42 AM
Home News Breaking News ആനയടിയിലും സിനിമാപറമ്പിലും വാഹനാപകടം:യുവാവും നാടൻപാട്ട് ഗായികയും മരിച്ചു

ആനയടിയിലും സിനിമാപറമ്പിലും വാഹനാപകടം:യുവാവും നാടൻപാട്ട് ഗായികയും മരിച്ചു

ഷെമീറും ലക്ഷ്മിയും
Advertisement

ശാസ്താംകോട്ട:ആനയടിയിലും സിനിമാപറമ്പിലും നടന്ന വ്യത്യസ്ത വാഹനാപകടത്തിൽ യുവാവും നാടൻപാട്ട് ഗായികയും മരിച്ചു.ആനയടിയിൽ ഇന്ന് രാവിലെ 5.45ന് പച്ചക്കറിയുമായി പോയ ആപ്പേയും ടൂറിസ്റ്റ് ബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആപ്പേ ഓടിച്ചിരുന്ന കാരാളിമുക്ക് മംഗലത്ത് കിഴക്കതില്‍ ഷെമീർ (35) ആണ് മരിച്ചത്.മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കൊട്ടാരക്കര – കരുനാഗപ്പള്ളി റൂട്ടിൽ സിനിമാപറമ്പ് ബിവറേജസ് ഔട്ട്ലറ്റിനു സമീപം ഇന്ന് രാവിലെ 6 ഓടെ നടന്ന അപകടത്തിലാണ് നാടൻപാട്ട് ഗായിക കടയ്ക്കല്‍ സ്വദേശിനി ലക്ഷ്മി(21) മരിച്ചത്. ചടയമംഗലത്ത് നിന്നും പരിപാടി കഴിഞ്ഞ് മൈനാഗപള്ളിയിലേക്ക് മടങ്ങി വരവേ ഇവർ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മരത്തിൽ ഇടിച്ചു കയറുകയായിരുന്നു.

ഡ്രൈവർ ഉറങ്ങിപോയതാകാം അപകടത്തിന് കാരണമായതെന്നാണ് പറയപ്പെടുന്നത്.കരി ഫോക്ബാന്‍ഡ് ഗായകസംഘത്തിന്‍റെ ഭാഗമായി പാടുകയായിരുന്നു ലക്ഷ്മി. ഉടമ മൈനാഗപ്പള്ളി സ്വദേശി സിബിദേവിന്(35) കാലിന് ഗുരുതരമായി പരുക്കേറ്റു. ഫയര്‍ ഫോവ്സ് എത്തി വാഹനം പൊളിച്ചാണ് അപകടപ്പെട്ടവരെ പുറത്തെടുത്തത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here