25.2 C
Kollam
Saturday 21st February, 2026 | 05:59:03 AM
Home News Local വേങ്ങ മുത്തോട്ടിൽ ക്ഷേത്രത്തിന് കിഴക്ക് വശം അറവ് മാലിന്യം തള്ളിയതായി പരാതി

വേങ്ങ മുത്തോട്ടിൽ ക്ഷേത്രത്തിന് കിഴക്ക് വശം അറവ് മാലിന്യം തള്ളിയതായി പരാതി

Advertisement

ശാസ്താംകോട്ട:മൈനാഗപ്പള്ളി വേങ്ങയിൽ വൻ തോതിൽ മാലിന്യം തള്ളിയതായി പരാതി. വേങ്ങ മുത്തോട്ടിൽ ക്ഷേത്രത്തിന് കിഴക്ക് വശം അമ്പനാട്ട് ഭാഗത്താണ് അറവ് മാലിന്യങ്ങളും കോഴി അവശിഷ്ടങ്ങളും തള്ളിയത്.

ചാക്കുകളിലും പ്ലാസ്റ്റിക്ക് കവറുകളിലുമാക്കി കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇവിടെ നിക്ഷേപിച്ചതെന്ന് കരുതുന്നു.ദുർഗന്ധം മൂലം പ്രദേശവാസികൾ വലിയ ബുദ്ധിമുട്ടിലാണ്.നേരത്തേ തന്നെ തെരുവ് നായ് ശല്യം രൂക്ഷമായ പ്രദേശമാണ് ഇവിടം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here