Home News Local നാടന്‍ തോട്ടണ്ടിക്ക് റെക്കോര്‍ഡ് വില; കിലോയ്ക്ക് 150 രൂപ

നാടന്‍ തോട്ടണ്ടിക്ക് റെക്കോര്‍ഡ് വില; കിലോയ്ക്ക് 150 രൂപ

Advertisement

കൊല്ലം: സംസ്ഥാനത്തെ കശുമാവ് കര്‍ഷകര്‍ക്ക് ആശ്വാസമായി നാടന്‍ തോട്ടണ്ടിക്ക് കിലോയ്ക്ക് 150 രൂപയായി വില നിശ്ചയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച നാടന്‍ തോട്ടണ്ടി വിലനിര്‍ണയ സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കര്‍ഷകരില്‍ നിന്ന് തോട്ടണ്ടി വാങ്ങുന്നവര്‍ കിലോയ്ക്ക് 150 രൂപ തന്നെ നല്‍കണമെന്ന് സമിതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കര്‍ഷകര്‍ക്ക് ഈ ന്യായവില ഉറപ്പാക്കുന്നതിനായി കാഷ്യൂ കോര്‍പ്പറേഷന്റെയും കാപെക്‌സിന്റെയും ഫാക്ടറികള്‍ വഴിയും, കാഷ്യൂ ബോര്‍ഡ് വഴി ടെന്‍ഡറിലൂടെയും സര്‍ക്കാര്‍ സംഭരണം നടത്തും. ചില്ലറയായി നല്‍കുന്ന കര്‍ഷകര്‍ക്ക് കാഷ്യൂ കോര്‍പ്പറേഷന്റെയും കാപെക്‌സിന്റെയും ഫാക്ടറികളിലൂടെ നേരിട്ട് തോട്ടണ്ടി നല്‍കാവുന്നതാണ്. ഇതിനൊപ്പം തന്നെ കാഷ്യൂ ബോര്‍ഡ് ടെന്‍ഡറിലൂടെയും തോട്ടണ്ടി സംഭരിക്കും.

Advertisement