Home News Local വില്‍പ്പനയ്ക്കായി സൂക്ഷിച്ച രാസലഹരിയുമായി യുവാവ് പിടിയില്‍

വില്‍പ്പനയ്ക്കായി സൂക്ഷിച്ച രാസലഹരിയുമായി യുവാവ് പിടിയില്‍

Advertisement

കൊല്ലം: വില്‍പ്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് പോലീസിന്റെ പിടിയിലായി. കോട്ടയം സ്വദേശിയും ഇപ്പോള്‍ ചങ്ങന്‍കുളങ്ങര മാലിയില്‍ വീട്ടില്‍ താമസിക്കുന്ന അനൂബ് (26) ആണ് പിടിയിലായത്. ഓച്ചിറ പോലീസും കരുനാഗപ്പള്ളി എ.സി.പി ജോണിന്റെനേതൃത്വത്തിലുള്ള സബ്ഡിവിഷന്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി 9.30 മണിയോടെ അനുബിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനയ്‌ക്കെത്തിച്ച് സൂക്ഷിച്ചിരുന്ന 17.05 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. ഓച്ചിറയിലെയും പരിസരപ്രദേശങ്ങളിലെയും കോളേജുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണത്തിനായി ബാംഗ്ലൂരില്‍ നിന്നും കടത്തിക്കൊണ്ടുവന്ന ലഹരി മരുന്നാണ് പിടികൂടിയത്. കഴിഞ്ഞ ദിവസവും ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയില്‍ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പിടിയിലായിരുന്നു. എസ്.ഐ മാരായ കണ്ണന്‍, സായിസേനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും ഓച്ചിറ സബ് ഇന്‍സ്‌പെക്ടര്‍ അനീഷിന്റെ നേതൃത്വത്തിലുള്ള ഓച്ചിറ പോലീസ് സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Advertisement