Home News Local ഭരത് മുരളി പുരസ്‌കാരം ചലച്ചിത്രതാരം സുധീർ കരമനയ്ക്ക്

ഭരത് മുരളി പുരസ്‌കാരം ചലച്ചിത്രതാരം സുധീർ കരമനയ്ക്ക്

Advertisement

കാഞ്ഞാവെളി AKG കലാകേന്ദ്രം ഏർപ്പെടുത്തിയിട്ടുള്ള അഞ്ചാമത് ഭരത് മുരളി പുരസ്‌കാരത്തിന് പ്രമുഖ ചലചിത്ര നടൻ സുധീർ കരമന അർഹനായി 10001 രൂപയും ഫലകവുമാണ് പുരസ്‌കാരമായി നൽകുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സഹനടനായും, വില്ലനായും അളവറ്റ കഥാപാത്രങ്ങളിലൂടെ മികച്ച അഭിനയം കാഴ്‌ചവച്ചതിനാണ് പുരസ്ക്‌കാരം നൽകുന്നത് സംവിധായകൻ മധു മുണ്ടയ്ക്കലിൻ്റെ നേതൃത്വത്തിലുളള ജൂറിയാണ് പുരസ്‌കാര ജേതാവിനെ കണ്ടെത്തിയത്. 2026 ഫെബ്രുവരി 15 ഞായറാഴ്‌ച വൈകിട്ട് 7.30 ന് കാഞ്ഞാവെളി മണലിക്കടയിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം ബഹു.ധനകാര്യ വകുപ്പ് മന്ത്രികെ.എൻ.ബാലഗോപാൽ സുധീർ കരമനയ്ക്ക് സമ്മാനിക്കും.

നേരത്തെ മനോജ് കെ ജയൻ, നെടുമുടി വേണു, കെ.പി.എ.സി ലളിത, വിജയരാഘവൻ എന്നിവർക്കാണ് പുരസ്കാരം നൽകിയിട്ടുളളത്

Advertisement