Home News Local ദിവസവേതനാടിസ്ഥാനത്തില്‍ അക്കൗണ്ടന്റ് നിയമനം

ദിവസവേതനാടിസ്ഥാനത്തില്‍ അക്കൗണ്ടന്റ് നിയമനം

Advertisement

കുടുംബശ്രീ ജില്ലാമിഷന്‍ ഓച്ചിറ ബ്ലോക്കില്‍ നടപ്പാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രനര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ നിയമിക്കും. യോഗ്യത: ബി.കോം, ടാലി ഉള്‍പ്പെടെയുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനം. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി- 18- 40 വയസ്. ഓച്ചിറ ബ്ലോക്ക് പരിധിയിലെ സി ഡി എസുകളിലെ കുടുംബശ്രീ അംഗം/ കുടുംബാംഗം/ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ ആയിരിക്കണം. യോഗ്യത, പ്രവൃത്തിപരിചയം, തിരിച്ചറിയല്‍ കാര്‍ഡ്, കുടുംബശ്രീ അംഗത്വം എന്നിവയുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ഫെബ്രുവരി 15 ന് വൈകീട്ട് നാലിനകം കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍, ആനന്ദവല്ലീശ്വരം, സപ്ലൈകോയുടെ മുകള്‍നില, തേവള്ളി പി.ഒ, കൊല്ലം വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, ഓച്ചിറ ബ്ലോക്ക് പരിധിയിലുള്ള സിഡിഎസ് ഓഫീസ് എന്നിവിടങ്ങളില്‍ അപേക്ഷാഫോം ലഭിക്കും.

Advertisement