Home News Local താലൂക്കാശുപത്രിയില്‍ വൈദ്യുതിയില്ല, സിസ്റ്റം വേണ്ടവണ്ണം പ്രവര്‍ത്തിക്കുന്നില്ല, ജനം വലയുന്നു

താലൂക്കാശുപത്രിയില്‍ വൈദ്യുതിയില്ല, സിസ്റ്റം വേണ്ടവണ്ണം പ്രവര്‍ത്തിക്കുന്നില്ല, ജനം വലയുന്നു

ജനറേറ്റര്‍ പ്രവര്‍ത്തിക്കാതെ വൈദ്യുതിയില്ലാതെ കംപ്യൂട്ടര്‍ നിലച്ചതോടെ ഒപിക്കുമുന്നില്‍ തടിച്ചുകൂടിയ ജനം
Advertisement

ശാസ്താംകോട്ട. താലൂക്ക് ആശുപത്രിയില്‍ ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നില്ല. ആയിരക്കണക്കിന് ജനം വന്നുപോകുന്ന ആശുപത്രിയയില്‍ ജനറേറ്റര്‍ വേണ്ടവണ്ണം പ്രവര്‍ത്തിക്കാതായിട്ട് നാളേറെയായി. രാവിലെ ഒപി ടിക്കറ്റ് കൊടുക്കാന്‍ സിസ്റ്റം പ്രവര്‍ത്തിക്കാത്തതിനാല്‍ ക്യൂവില്‍ ജനം വലഞ്ഞത് മണിക്കൂറുകള്‍. ഇടക്ക് വന്നിട്ടും പിന്നെയും നിലച്ചു.

പിന്നോക്കമണ്ഡലമായ ഇവിടെ താലൂക്ക് ആശുപത്രിയുടെ വികസനമില്ലായ്മ ആരോപിച്ച കഴിഞ്ഞ ദിവസവും താലൂക്ക് വികസന സമിതിയില്‍ അംഗങ്ങള്‍ സഭ ബഹിഷ്കരിച്ചതാണ്. ആശുപത്രിയിലെ മുഴുവന്‍ സംവിധാനങ്ങളും തകരാറിലാവുന്ന നിലയിലായിട്ടും കൃത്യമായ പരിഹാരമില്ലെന്ന് ആക്ഷേപമുണ്ട്.

Advertisement