Home News Local കുന്നത്തൂരില്‍ മെറ്റൽ ക്രഷറിലേക്ക് പാറയുമായി എത്തിയ ടിപ്പർ ലോറി പിറകോട്ട് എടുക്കവേ ബൈക്കിൽ ഇടിച്ച് പത്രം...

കുന്നത്തൂരില്‍ മെറ്റൽ ക്രഷറിലേക്ക് പാറയുമായി എത്തിയ ടിപ്പർ ലോറി പിറകോട്ട് എടുക്കവേ ബൈക്കിൽ ഇടിച്ച് പത്രം ഏജൻ്റിന് ദാരുണാന്ത്യം

Advertisement

കുന്നത്തൂർ:തുരുത്തിക്കരയിൽ മെറ്റൽ ക്രഷറിലേക്ക് പാറയുമായി എത്തിയ ടിപ്പർ ലോറി ഇടിച്ച് പത്രം ഏജൻ്റിന് ദാരുണാന്ത്യം.തുരുത്തിക്കര കെ.ജി ഭവനിൽ രാമകൃഷ്ണപിള്ളയാണ്(62) മരിച്ചത്.ഇന്ന് വൈകിട്ട് 5 ഓടെ കുന്നത്തൂർ പാലം – ചീക്കൽകടവ്
റോഡിൽ തൂമ്പിൻപുറം ഭാഗത്ത് വച്ചായിരുന്നു അപകടം.

ടിപ്പർ ലോറി വേഗതയിൽ പിറകോട്ട് എടുത്തപ്പോൾ പിറകിലായി എത്തിയ ബൈക്കിൽ പിൻചക്രങ്ങൾ കയറിയിറങ്ങി തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു.ചിട്ടി പിരിവ് നടത്തി വരുന്ന വഴിയിലാണ് മരണം സംഭവിച്ചത്.മൃതദ്ദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ഭാര്യ:ജയശ്രീ

Advertisement