ശാസ്താംകോട്ട: ഫിഷറീസ് വകുപ്പ് കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്നതിനായി തേവലക്കര മത്സ്യഭവൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അറിവ് പദ്ധതി ശാസ്താംകോട്ടയിൽ നടന്നു.
ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇസഡ് ആൻ്റണി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പോൾ രാജൻ, അനീഷ് എന്നിവർ വകുപ്പ് തല ക്ഷേമ പ്രവർത്തനങ്ങൾ വിശദീകരിച്ചു. എക്സൈസ് ഓഫീസർ ജിനു തങ്കച്ചൻ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. മത്സ്യതൊഴിലാളികൾക്കുള്ള ഐസ് ബോക്സുകളുടെ വിതരണവും ചടങ്ങിൽ നടന്നു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സന്തോഷ് ,ഭാർഗവൻ പിള്ള ഫിഷറീസ് വകുപ്പ് ജീവനക്കാരായ മേരിദാസ്, രമ്യ, ബിൻസി, ഐന, നവാസ്, അജയകുമാർ, ജ്യോതിലാൽ തുടങ്ങിയവർ പങ്കെടുത്തു.


































