കുന്നത്തൂർ. ഇന്ത്യയുടെ 77ാം റിപ്പബ്ലിക് ദിനാഘോഷ വേളയിൽ ഛത്തീസ്ഗഡിനെ നക്സൽ മുക്തമാക്കാൻ പ്രയത്നിച്ച കുന്നത്തൂർ സ്വദേശിയായ സൈനികൻ ആർ.രതീഷ് കുമാറിനെ ‘ഗൃഹമന്ത്രി ദക്ഷതാപതക്ക് -2025’ നൽകി രാജ്യം ആദരിച്ചു.
ജാർഖണ്ഡ് 209കോബ്ര കമാൻഡോ Cobra Commando ബറ്റാലിയനിലും,ആന്ധ്രാപ്രദേശിലെ ഗ്രേഹണ്ട്സ് നക്സൽ ഓപ്പറേഷൻ ടീമിനൊപ്പവും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഐവർകാല മഠത്തിലഴികത്ത് പടിഞ്ഞാറെപ്പുരയിൽ പരേതനായ രാധാകൃഷ്ണപിള്ളയുടെയും രാധാമണി അമ്മയുടെയും മകനാണ്.പട്ടാഴി ഗവ.യുപി സ്കൂൾ ടീച്ചർ ആര്യ ഭാര്യയും,ആരാധ്യ എ.ആർ,ആയുഷ്.ആർ എന്നിവർ മക്കളുമാണ്.


































