കുന്നത്തൂർ:ക്ഷേത്രത്തിലെ അനൗൺസ്മെൻ്റ് വാഹനം മതിലിൽ ഇടിച്ചു കയറിയതിനെ തുടർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടു പോകാനെത്തിയ ആംബുലൻസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു കയറി.അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്ക് ഗുരുതര പരിക്ക്.

കടമ്പനാട് സ്വദേശി ശ്രീരാജിനാണ് (32) പരിക്കേറ്റത്.ഇയ്യാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുന്നത്തൂർ തീയേറ്റർ ജംഗ്ഷന് താഴെ പുന്തിലേത്ത് ഭാഗത്ത് ഇന്നലെ രാത്രി 11 ഓടെയാണ് സംഭവം.
വിവരം അറിയിച്ചതിനെ തുടർന്ന് അപകടസ്ഥലത്തേക്ക് കുതിച്ചെത്തിയ ആംബുലൻസാണ് പനന്തോപ്പിന് സമീപം മതിലിലേക്ക് ഇടിച്ചു കയറിയത്.കടമ്പനാട് കല്ലുകുഴിയിൽ നിന്നുമാണ് ആംബുലൻസ് എത്തിയത്.



































