Home News Local മിഥുന്‍ സ്വപ്നം കണ്ട വീട് കുടുംബാംഗങ്ങള്‍ക്ക് കൈമാറി

മിഥുന്‍ സ്വപ്നം കണ്ട വീട് കുടുംബാംഗങ്ങള്‍ക്ക് കൈമാറി

Advertisement

ശാസ്താംകോട്ട. തേവലക്കര ബോയ്സ് സ്കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുനിന്‍റെ സ്വപനം ഒടുവില്‍ യാഥാര്‍ഥ്യമായി. മിഥുന്‍ തന്‍റെ തകര്‍ന്ന വീടിന്‍റെ ഭിത്തിയില്‍ വരച്ചിരുന്നപോലെ ഒരു വീട് കേരള സ്കൗട്സ് ആന്‍ഡ് ഗൈയ്ഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് മന്ത്രിമാര്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറി. ഇന്നു രാവിലെ പടിഞ്ഞാറേകല്ലട വിളന്തറ നടന്ന ചടങ്ങ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ധനവകുപ്പുമന്ത്രി കെഎന്‍ ബാലഗോപാല്‍ താക്കോല്‍ കൈമാറി.

വീട് വെച്ച് കൊടുക്കാമെന്ന് പറഞ്ഞ് കാശ് പിരിച്ച് വീട് നിർമ്മിക്കാത്തവർ
ഉള്ള കാലമാണിതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സ്വദേശത്ത് നിന്നും വിദേശത്തു നിന്നും പണം പിരിക്കുന്നു, വളരെ ഉത്തരവാദിത്തപ്പെട്ടവരാണ് അങ്ങനെ ചെയ്യുന്നത്. ആ സമയത്താണ് ഇവിടെ മിഥുൻ്റെ കുടുംബത്തിന് വീട്
വെച്ചു നൽകിയത്.
മിഥുൻ്റെ മാതാപിതാക്കളിൽ ആർക്കെങ്കിലും തേവലക്കര സ്കൂളിൽ ജോലി നൽകണമെന്ന് മന്ത്രി വി. ശിവൻകുട്ടി അഭ്യർത്ഥിച്ചു.

മിഥുന് വേണ്ടി നിര്‍മ്മിച്ച വീട്

നിലവിലെ സിലബസ് കൂടുതലാണെന്ന് കുട്ടികൾക്ക് പരാതിയുണ്ട്, അടുത്ത വർഷം സിലബസ് 25 ശതമാനം കുറയും
പത്താം ക്ലാസ് സോഷ്യൽ സയൻസ് സിലബസിലെ ബുദ്ധിമുട്ട് ചുണ്ടിക്കാട്ടി മൂന്ന് കുട്ടികൾ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ക്ലാസ് എടുത്ത് പറയാതെ അടുത്ത വർഷം സിലബസ് 25 ശതമാനം കുറയുമെന്ന് മന്ത്രി പറഞ്ഞു.

Advertisement