കൊല്ലം.ദുബായിൽ നടക്കുന്ന രാജ്യാന്തര ആയുഷ് സമ്മേളനത്തിൽ ഹോമിയോപ്പതി വിഭാഗത്തിൽ പ്രബന്ധം അവതരിപ്പിക്കാൻ കൊല്ലം സ്വദേശിയായ ഡോക്ടർക്ക് ക്ഷണം. വെരിക്കോസ് അൾസർ ചികിത്സയിൽ ഹോമിയോപ്പതിയുടെ ഫലപ്രാപ്തിയെപ്പറ്റിയുള്ള പ്രബന്ധം അവതരിപ്പിക്കുന്നതിലൂടെ കേരളത്തിൽ നിന്ന് ഈ അംഗീകാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഹോമിയോപ്പതി ഡോക്ടർ കൂടിയാവും ഡോ.അമീറ ഹിബത്തുള്ള.
നിലവിൽ തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ ഓർഗനോൺ ഓഫ് മെഡിസിൻ ആൻഡ് ഹോമിയോപ്പതി ഫിലോസഫി വിഭാഗത്തിൽ രണ്ടാം വർഷ എം ഡി വിദ്യാർഥിയാണ്.
കെ വി മുഹമ്മദ് കുഞ്ഞ് മൗലവി,നസീമ ബീവി ദമ്പതികളുടെ ചെറുമകളും പോരുവഴി ഗവ. എച്ച് എസ് എസിലെ അധ്യാപിക എം . കെ.ബരീറയുടെമകളുമാണ്.
ഭർത്താവ്:ഡോ.മുഹമ്മദ് അഷ്ഫാഖ് (മെഡ്ലിലി ഹോമിയോപ്പതി ക്ലിനിക്,മലപ്പുറം)
ആയുഷ് മന്ത്രാലയം ദുബായ് ഇന്ത്യൻ കോൺസുലേറ്റ് എന്നിവരുടെ പിന്തുണ യോടെ ആയുഷ് സമ്മേളനവും പ്രദർശനവും ഫെബ്രുവരി15 മുതൽ 17 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും.



































