ചവറ. നമ്മൾ പോകുന്ന ഓരോ സ്ഥലവും ഓരോ പുതിയ പാഠം നൽകും. ആധുനിക സാങ്കേതികവിദ്യ എത്ര വളർന്നാലും പരന്ന വായന ഇല്ലെങ്കിൽ കുട്ടികളുടെ ഭാവി തകർന്നു പോകും. വായനയിലൂടെ ഭാവനയുടെയും അനുഭവങ്ങളുടെയും വാതിൽ തുറന്നു കിട്ടുമെന്ന് ചവറ വികാസ് കലാ സാംസ്കാരിക സമിതിയുടെ 42ആം വാർഷികത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സിനിമ സംവിധായകൻ ലാൽ ജോസ് പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്തെ അതിരുകവിഞ്ഞ് ഭയപ്പെടേണ്ടതില്ലെന്നും അനുകമ്പയും ആർദ്രതയും സ്നേഹവും നിർമ്മിക്കാൻ എ. ഐ യ്ക്ക് കഴിയില്ലെന്ന് എഴുത്തുകാരൻ ഇ സന്തോഷ് കുമാർ പറഞ്ഞു.
മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹൻ സംസാരിച്ചു വയലാർ അവാർഡ് ലഭിച്ച ഇ. സന്തോഷ് കുമാറിനെ സമ്മേളനത്തിൽ ആദരിച്ചു. വികാസ് പ്രസിഡന്റ് സി.സുധീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അശ്വിൻ ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. വാർഷികാഘോഷകമ്മിറ്റി കൺവീനർ ശ്രീജേഷ് സ്വാഗതവും അഭിനവ് നന്ദിയും രേഖപ്പെടുത്തി. കൊല്ലം ജില്ലയിലെ മികച്ചഗ്രാമീണ ലൈബ്രറിയനുള്ള പ്രൊഫസർ കല്ലട രാമചന്ദ്രൻ അവാർഡ് ലഭിച്ച സുനിതയെയും അഭിനന്ദിച്ചു. മികച്ച വായനക്കാരനുള്ള ഭദ്രൻ ഞാറക്കാട് അവാർഡ് സി വിജയനെയും ഭാരത് സേവക സമാജ് അവാർഡ് ലഭിച്ച സാബ് മുകുന്ദപുരം, സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മിമിക്രി മത്സരം എ ഗ്രേഡ് ലഭിച്ച വികാസ് ബാലവേദി അംഗം മഴ, സ്കൂൾ യുവജനോത്സവത്തിൽ എ ഗ്രേഡ് ലഭിച്ച ഹരിനന്ദൻ എന്നിവരെയും അനുമോദിച്ചു. വികാസ് ബാലവേദിനത്തിൽ നടന്ന കാർട്ടൂൺ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ അർജുൻ, രണ്ടാം സ്ഥാനം നേടിയ ഉമ്മർ ഹാഷിം, യു.പി വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ റിതുൽ ആർ, ഇനിയ എസ്. ആർ, എൽ. പി ചിത്രരചന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ അവനിക, അൻവിക എന്നിവർക്കും ഷീ ൽഡും ക്യാഷ് അവാർഡും നൽകി.


































