Home News Local ക്ഷേത്രത്തിൽ   നായയുമായി എത്തി ഗുണ്ടാ നേതാവിൻ്റെ   ആക്രമണം ,പരാതി അന്വേഷിക്കാൻ എത്തിയ പോലീസുകാരനെ അക്രമിച്ചു,പോലീസ് വാഹനം...

ക്ഷേത്രത്തിൽ   നായയുമായി എത്തി ഗുണ്ടാ നേതാവിൻ്റെ   ആക്രമണം ,പരാതി അന്വേഷിക്കാൻ എത്തിയ പോലീസുകാരനെ അക്രമിച്ചു,പോലീസ് വാഹനം ഇടിച്ച് തകർത്തു

Advertisement



പത്തനാപുരം. പിടവൂരിൽ ക്ഷേത്രത്തിൽ   നായയുമായി എത്തി ഗുണ്ടാ നേതാവിൻ്റെ   ആക്രമണം .പരാതി അന്വേഷിക്കാൻ എത്തിയ പോലീസുകാരനെ അക്രമിച്ചു.പോലീസ് വാഹനം ഇടിച്ച് തകർത്തു.നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ദേവൻ എന്ന സജീവാണ് ക്ഷേത്രവളപ്പിൽ  ഭീകരാന്തരീക്ഷം സ്യഷ്ടിച്ചത്.

തിങ്കളാഴ്ച രാത്രി 12 മണിയ്ക്കാണ് പത്തനാപുരം പിടവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സപ്താഹയജ്ഞത്തിൻ്റെ അന്നദാന കേന്ദ്രത്തിൽ  നായയുമായി എത്തി സജീവ് അതിക്രമം കാട്ടിയത്.
തുടർന്ന്  ക്ഷേത്ര ഉപദേശക സമിതി പത്തനാപുരം പോലീസിനെ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ പോലീസ് സജീവിനെ വീട്ടിലേക്ക് പറഞ്ഞ് വിട്ടു.പോലീസ്  മടങ്ങിപ്പോയപ്പോയതിന് പിന്നാലെ  സജീവ് വണ്ടിയുമായി  വീണ്ടുമെത്തി സ്ഥലത്ത്  സംഘർഷാവസ്ഥ സൃഷ്ടിച്ചു.  ക്ഷേത്ര ഉപദേശക സമിതി  പ്രസിഡൻ്റ് ശിവാനന്ദൻ്റെ രണ്ട് വാഹനങ്ങളുടെ ചില്ല് അടിച്ചു തകർക്കുകയും പൊട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയും ചെയ്തു.സംഭവം അറിഞ്ഞ് പോലീസ് വീണ്ടുമെത്തി  ഇയാളെ പറഞ്ഞ് വിടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസിന് നേരെ അക്രമം നടത്തിയത്. സജിവ് സ്വന്തം   വാഹനം ഉപയോഗിച്ച് പോലീസ് ജീപ്പ് ഇടിച്ച് നശിപ്പിച്ചു .പോലീസ് വാഹനത്തിലുണ്ടായിരുന്ന  സിവിൽ പോലീസ് ഓഫീസർ അനീഷിന് പരിക്കേറ്റു. പോലീസ് വാഹനം തകർന്ന നിലയിലാണ്.തുടർന്ന്  ഇയാൾ രക്ഷപെടുകയും ചെയ്തു. വർഷങ്ങൾക്ക് മുൻപ് ടിപ്പറിൽ അനധിക്യതമായി  മണ്ണ് കടത്തിയത് പിടികൂടാനെത്തിയ പോലീസ് ജീപ്പിന് മുകളിലേക്ക് മണ്ണ് തട്ടിയിട്ട് രക്ഷപെട്ടകേസിലും പ്രതിയാണ് ഇയാൾ
പരിക്കേറ്റ സിവിൽ പോലീസ് ഓഫീസർ അനീഷ് മോഹൻ പത്തനാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.പ്രതിയെ എത്രയും വേഗം പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ് പോലീസ് പറഞ്ഞു..
വധശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനും ഇൾക്ക് എതിരെ   കേസെടുത്തു.


Advertisement

LEAVE A REPLY

Please enter your comment!
Please enter your name here