പുനലൂർ : പുനലൂരിൽ 1. 6 കിലോയോളം കഞ്ചാവുമായി രണ്ട് പേരെ കൊല്ലം റൂറൽ പുനലൂർ സബ്ബ് ഡിവിഷൻ ഡാൻസഫ് ടീമും പുനലൂർ പോലീസും ചേർന്ന് പിടികൂടി. കൊല്ലം റൂറൽ ജില്ലാപോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പുനലൂർ ശാസ്താംകോണത്തു വെച്ചാണ് 1. 6 കിലോ കഞ്ചാവുമായി ശാസ്താംകോണം അമ്പോറ്റി ഭവനിൽ ജിതിൻ (35), കോക്കാട് മുബാറക് മൻസിൽ അജ്മൽ (24) എന്നിവർ പിടിയിലായത്. പുനലൂർ പോലീസ് സ്റ്റേഷൻ എസ്.ഐ അനീഷ്, പുനലൂർ സബ്ബ് ഡിവിഷൻ DANSAF എസ്.ഐ ബാലാജി എസ് കുറുപ്പ്, പുനലൂർ സബ്ബ് ഡിവിഷൻ DANSAF അംഗങ്ങളായ എസ്.സി.പി.ഒ അനീഷ് കുമാർ എസ്, സി.പി.ഒ മാരായ ആദർശ് വിക്രം, ആലിഫ് ഖാൻ പുനലൂർ പോലീസ് സ്റ്റേഷൻ എസ്.ഐ മാരായ ശിശിർ, റിയാസ് സി.പി.ഒ പ്രിൻസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കഞ്ചാവുമായി പിടികൂടിയത്. പ്രതികൾ പുനലൂരിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു കഞ്ചാവ് വിപണനം ചെയ്യുന്നതായി മുൻപും രഹസ്യ വിവരം ലഭിച്ചിരുന്നു. ആയതിനെ തുടർന്ന് പോലീസിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു പ്രതികൾ.



























