കൊല്ലത്ത് ആത്മഹത്യ ചെയ്ത പെൺകുട്ടികളിൽ ഒരാൾ പത്താം ക്ലാസ് വിദ്യർത്ഥിനിയും മറ്റൊരാൾ പ്ലസ് ടു വിദ്യാർത്ഥിയും

Advertisement

കൊല്ലം: സ്പോട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) യിലെ വനിതാ ഹോസ്റ്റലിൽ രണ്ട് പെൺകുട്ടികളെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി സാന്ദ്ര (18), തിരുവനന്ദപുരം സ്വദേശി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. ഒരാൾ പത്താം ക്ലാസ് വിദ്യർത്ഥിനിയും മറ്റൊരാൾ പ്ലസ് ടു വിദ്യാർത്ഥിയുമാണ്.


വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ദിവസേനയുള്ള പരിശീലന പരിപാടിയിൽ ഇരുവരും പങ്കെടുക്കാത്തതിനെ തുടർന്ന് മറ്റ് വിദ്യാർഥികൾ മുറിയിലേക്ക് അന്വേഷിച്ചെത്തുകയായിരുന്നു. കതക് അടഞ്ഞ നിലയിൽ കണ്ടതോടെ ജനലിലൂടെ നോക്കിയപ്പോൾ ഇരുവരെയും മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.


വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പത്താം ക്ലാസ് വിദ്യാർത്ഥി വൈഷ്ണവി കബഡി താരമാണ്. കഴിഞ്ഞ ദിവസം കല്ലുവാതുക്കൽ നടന്ന മത്സരത്തിൽ വിജയിച്ചിരുന്നു . പ്ലസ് ടു വിദ്യാർത്ഥി സാന്ദ്ര അത് ലറ്റിക് താരമാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here