ഇലക്ടിക് പോസ്റ്റ് ഇടാൻ എടുത്ത കുഴി മൂടിയില്ല;കുഴിയിൽ വാഹനങ്ങൾ വീണ് അപകടം പറ്റുന്നത് പതിവാകുന്നു
ശാസ്താംകോട്ട:ഇലക്ടിക് പോസ്റ്റ് ഇടാൻ എടുത്ത കുഴി മൂടിയില്ല.കുഴിയിൽ വാഹനങ്ങൾ വീണ് അപകടം പറ്റുന്നത് പതിവാകുന്നു. ഭരണിക്കാവ് -ശാസ്താംകോട്ട റോഡിൽ കുന്നത്തൂർ എസ്എൻഡിപി യൂണിയൻ ഓഫീസിന് സമീപമാണ് അപകടം ഉണ്ടാക്കുന്ന കുഴി.ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഒരു കാർ ഇവിടെ അപകടത്തിൽപ്പെട്ടു.ഭരണിക്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ മുൻ ചക്രം കുഴിയിൽ വീഴുകയായിരുന്നു.സമീപത്തുള്ള ആളുകളുടെ സഹായത്തോടെയാണ് കാർ ഉയർത്തി മാറ്റിയത്.കാറിന് സാരമായ തകരാർ പറ്റി.
ആറ് മാസം മുമ്പാണ് ഇലക്ടിക് പോസ്റ്റ് സ്ഥാപിക്കുന്നതിനായി ഇവിടെ ആഴത്തിലുള്ള കുഴി എഴുത്തത്. ഇലക്ടിക് പോസ്റ്റ് സ്ഥാപിക്കാതെയും കുഴിനികത്താതെയും ഇലക്ട്രിസിറ്റി ജീവനക്കാർ പോയതോടെ കുഴി അപകടകുഴിയായി മാറി. റോഡിനോട് ചേർന്നായതിനാൽ നിരവധി തവണ കുഴിയിൽ വാഹനങ്ങൾ വീണ് അപകടം പറ്റിയതായി സമീപത്തെ വ്യാപാരികൾ പറയുന്നു. കുഴിക്ക് ചുറ്റും പുല്ല് കൂടി വളർന്ന് കിടക്കുന്നതിനാൽ കുഴി കാണാനും സാധിക്കുന്നില്ല. അപകടം പതിവായതോടെ സമീപത്തെ വ്യാപാരികൾ ചെറിയ രീതിയിൽ അപകട മുന്നറിപ്പ് ഇവിടെ സ്ഥാപിച്ചെങ്കിലും കാലപഴക്കത്താൽ ഇത് നശിച്ചുപോവുകയായിരുന്നു. ജീവാപായത്തിന് സാധ്യതയുണ്ടായിട്ടും അധികൃതര്‍ ശ്രദ്ധിച്ചിട്ടില്ല
അടിയന്തിരമായി കുഴി മൂടാൻ കെ. എസ്. ഇ.ബി അധികൃതർ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.







































