ചക്കുവള്ളി:വിവാഹവേദിയിൽ പുസ്തകങ്ങൾ ഗ്രന്ഥശാലക്ക് സമ്മാനമായി നൽകി നവദമ്പതികൾ.പോരുവഴി ചക്കുവള്ളി
ഷാഫി മൻസിൽ ഷാഫിയുടെയും അസ്നയുടെയും വിവാഹവേദിയാണ് വേറിട്ട പ്രവൃത്തിയിലൂടെ ശ്രദ്ധേയമായത്.പുസ്തകങ്ങൾ കോവൂർ കുഞ്ഞുമോൻ എംഎൽഎ ഏറ്റുവാങ്ങി,ചക്കുവള്ളി മിഴി ഗ്രന്ഥശാല ഭാരവാഹികൾക്ക് കൈമാറി.ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ,ഗ്രന്ഥശാല അക്ഷര സേന കൺവീനർ ഇർഷാദ് കണ്ണൻ,ഭരണ സമിതി അംഗങ്ങളായ അൻസൽന ഷെഫീക്ക്,ഷെമീറ ഷെമീർ,സബീന ബൈജു എന്നിവർ പങ്കെടുത്തു.







































