ശാസ്താംകോട്ട:ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമായുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും സി.എ മൂസാ മൗലവിയും നേതൃത്വം നൽകുന്ന സന്ദേശയാത്രയ്ക്ക് കുന്നത്തൂർ താലൂക്കിൽ വരവേൽപ്പ് നൽകി.ശാസ്താംകോട്ട ഐസിഎസ് ജംഗ്ഷനിൽ നടന്ന സ്വീകരണ സമ്മേളനം
മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.ഭരണിക്കാവ് സലിം മൗലവി അധ്യക്ഷത വഹിച്ചു.ജാഥാ ക്യാപ്റ്റൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി മറുപടി പ്രഭാഷണവും ജമാഅത്ത് റേഷൻ സംസ്ഥാന പ്രസിഡൻ്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അനുഗ്രഹപ്രഭാഷണവും നടത്തി.ജാഥാ വൈസ് ക്യാപ്റ്റൻ സി.എ മൂസ മൗലവി,മുഹമ്മദ് നദീർ മൗലവി ഈരാറ്റുപേട്ട എന്നിവർ മുഖ്യപ്രഭാഷണവും നടത്തി.ജംഇയ്യത്തുൽ ഉലമ താലൂക്ക് പ്രസിഡൻ്റ് അർഷാദ് മന്നാനി,കുറ്റിയിൽ ഷാനവാസ്,പാങ്ങോട് കമറുദ്ദീൻ മൗലവി,മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട,മുഹമ്മദ് ഖുറൈഷി കുന്നത്തൂർ,വൈ. ഷാജഹാൻ,പുനലൂർ ജലീൽ.കെ.ഇ ഷാജഹാൻ,മിഥിലാജ് മന്നാനി എന്നിവർ സംസാരിച്ചു.






































