ശാസ്താംകോട്ട: വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ കൊല്ലം ജില്ലാ സഹോദയ യുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളെ സംഘടിപ്പിച്ചുകൊണ്ട് ജില്ലാതല ഖോ ഖോ മത്സരം സംഘടിപ്പിച്ചു. അണ്ടർ 14 അണ്ടർ 19 വിഭാഗങ്ങളിലായി ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 20 ഓളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു . ചാമ്പ്യൻഷിപ്പ് ജില്ലാ ഖോ ഖോ അസോസിയേഷൻ സെക്രട്ടറിയും ഹായ് എന്ന സംഘടനയുടെ ചെയർമാനുമായ റിട്ടയേർഡ് എസ് ഐ ശ്രീമാൻ നജീബ്. ടി. എ അവർകൾ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ സ്വാഗത പ്രസംഗം നടത്തി. സ്കൂൾ ചെയർമാനും നിയുക്ത വാർഡ് മെമ്പറുമായ ശ്രീമാൻ എ എ റഷീദ്,പിടിഎ പ്രസിഡന്റ് കുറ്റിയിൽ നിസാം എന്നിവർ ആശംസകൾ അർപ്പിച്ചു.സ്കൂൾ പ്രിൻസിപ്പൽ മഹേശ്വരി. എസ് ചടങ്ങിന് നന്ദി പറഞ്ഞു. ചാമ്പ്യൻഷിപ്പിൽ മൂന്നു വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് വിദ്യാരംഭം സെൻട്രൽ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ജെ യാസിർഖാൻ, അക്കാഡമിക് കോഡിനേറ്റർ അഞ്ജനി തിലകം, സ്റ്റാഫ് സെക്രട്ടറി വിനീത, പി ടി എ സെക്രട്ടറി പ്രിയമോൾ എന്നിവർ സന്നിഹിതരായിരുന്നു. കായികധ്യാപകരായ സന്ദീപ് വി ആചാര്യ,റാം കൃഷ്ണൻ, പ്രോഗ്രാം കോഡിനേറ്റർമാരായ മുഹമ്മദ് സാലിം, സുബി സാജ് എന്നിവർ ചാമ്പ്യൻഷിപ്പിന് നേതൃത്വം നൽകി.






































