ശാസ്താംകോട്ട: ശൂരനാട് തെക്ക് കിടങ്ങയം കന്നിമേല്‍ വാര്‍ഡില്‍ ജലവിതരണം മുടങ്ങിയിട്ട് രണ്ട്ആഴ്ചയിലേറെയായി നിരവധി തവണ നാട്ടുകാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികള്‍ ഓഫീസിലെത്തി പരാതിപ്പെട്ടിട്ടും പ്രശ്നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് നിയുക്ത പഞ്ചായത്ത് അംഗം അഖില്‍നാഥ് ഐക്കരയുടെ നേതൃത്വത്തില്‍ യൂ.ഡി.എഫ് ശാസ്താംകോട്ട വാട്ടര്‍ അഥോറിറ്റി ഓഫീസില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

വ്യാഴാഴ്ച യോടെ ജലവിതരണം പൂര്‍ണ്ണതോതില്‍ പുന:സ്ഥാപിക്കാമെന്നും അതുവരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ വെള്ളം നല്‍കാമെന്നും ഉറപ്പ് ലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.
പഞ്ചായത്ത് അംഗത്തെ കൂടാതെ യൂ.ഡി.എഫ് നേതാക്കളായ ആര്‍.ഡി പ്രകാശ്,എസ്.ബഷീര്‍,കിടങ്ങയം ഉണ്ണി,സലാംമുകളുംപുറത്ത്,ഖാലിദ്കുഞ്ഞ്,നുജുമുദീന്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.





































