ശാസ്താംകോട്ട:ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കുന്നത്തൂർ താലൂക്കിലെ 5 പഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നേറ്റം.കഴിഞ്ഞ തവണ യുഡിഎഫിന് ഭരണത്തിൽ ഉണ്ടായിരുന്ന പഞ്ചായത്തുകളും നഷ്ടമായി.ശാസ്താംകോട്ട ഡി.ബി
കോളേജായിരുന്നു വോട്ടെണ്ണൽ കേന്ദ്രം.
4 വാർഡുകൾ വീതമാണ് രാവിലെ മുതൽ എണ്ണി തുടങ്ങിയത്.ആദ്യം എണ്ണിയത് ഓരോ വാർഡിലെയും പോസ്റ്റൽ ബാലറ്റുകളാണ്.ഉച്ച കഴിഞ്ഞതോടെയാണ് മിക്ക പഞ്ചായത്തുകളിലെയും നില അറിയാൻ കഴിഞ്ഞത്.എൽഡിഎഫ് ഭരണത്തിലുണ്ടായിരുന്ന ശൂരനാട് തെക്ക് ഒഴിച്ചാൽ യുഡിഎഫിന് ആശ്വസിക്കാൻ വകയൊന്നുമില്ല.ഇവിടെ ഒരു സീറ്റിൻ്റെ ഭൂരിപക്ഷത്തിൽ ഭരണം യുഡിഎഫിന് ലഭിച്ചു.ശൂരനാട് വടക്ക് പഞ്ചായത്തിൽ അന്തിമ വിധി വന്നിട്ടില്ല.ഇവിടെ യുഡിഎഫ് ലീഡ് ചെയ്യുന്നതായാണ് അറിയുന്നത്.യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ ഭരിച്ചിരുന്ന മൈനാഗപ്പള്ളി പഞ്ചായത്തിൽ വൻ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിച്ചു.മുൻ പ്രസിഡൻ്റ് പി.എം സെയ്ദ്,ഏഴാം വാർഡിൽ മത്സരിച്ച
ബ്ലോക്ക് പഞ്ചായത്തംഗം വൈ.ഷാജഹാൻ,വൈസ് പ്രസിഡൻ്റ് സേതുലക്ഷ്മി എന്നിവർ ഇവിടെ തോറ്റ പ്രമുഖരാണ്.പടിഞ്ഞാറെ കല്ലടയിലും കുന്നത്തൂരിലും എൽഡിഎഫ് ഭരണം നിലനിർത്തി.പോരുവഴിയിൽ യുഡിഎഫിൽ നിന്നും സിപിഎം ഭരണം തിരിച്ചു പിടിച്ചു.ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിലും എൽഡിഎഫിനാണ് മുൻതൂക്കം.
Home News Breaking News കുന്നത്തൂർ താലൂക്കിൽ എൽഡിഎഫ് മുന്നേറ്റം;യുഡിഎഫിന് ഭരണത്തിൽ ഉണ്ടായിരുന്ന പഞ്ചായത്തുകളും നഷ്ടമായി

































