ശാസ്താംകോട്ട:ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജോലികളുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ശാസ്താംകോട്ട ഡി.ബി കോളേജിൽ എത്തുന്ന ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ശാസ്താംകോട്ട ക്ഷേത്രമൈതാനത്തിനു ഇടതു വശത്തും ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപത്തെ ഗ്രൗണ്ടിലും പാർക്ക് ചെയ്യേണ്ടതാണ്.ഇവിടെ നിന്നും ഉദ്യോഗസ്ഥർക്ക് ഡി.ബി കോളേജിൽ എത്തിച്ചേരുന്നതിന് ആവശ്യമായ വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതായി ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.






































