തടാക തീരത്ത് സംരക്ഷണത്തിൻ്റെ മറവിൽ ഇറിഗേഷൻ വകുപ്പിൻ്റെ പാറമതിൽ നിർമ്മാണം

Advertisement

ശാസ്താംകോട്ട. തടാക തീരത്ത് കെ.എസ് എം  ഡി ബി കോളജിന് തെക്കു കിഴക്ക് കുന്നിൽ ചരുവിലാണ് സംരക്ഷണ പദ്ധതിയുടെ പേരിൽ അശാസ്ത്രീയ നിർമ്മാണം നടക്കുന്നത്. മണ്ണൊലിപ്പ് തടയാനെന്ന പേരിൽ കുന്നിൽ ചരിവിൽ നിന്നും മണ്ണെടുത്തു മാറ്റി  പാറ നിരത്തുകയാണിവിടെ.സാധാരണ പാറ അടുക്കി  കുത്തൊഴുക്ക് തടയുന്ന ചെറിയ കെട്ടുകൾ നിർമ്മിക്കുന്നത് മണ്ണ് സംരക്ഷണ വകുപ്പും മറ്റും ചെയ്യാറുള്ളതാണ് എന്നാൽ ഇവിടെ വളരെയേറെ ദൂരത്തിൽ വൻ പാറക്കെട്ട് നിർമ്മിച്ച് വയ്ക്കുകയാണ് ഇവിടെ കാര്യമായ മണ്ണൊലിപ്പ് കാണപ്പെടാത്ത സ്ഥലവും ആണ് ഇതിന് തൊട്ടുമുകളിൽ തന്നെ കോളേജിന്റെ ശക്തമായ മതിൽ നിൽപ്പുണ്ട്. ജെ സിബി ഉപയോഗിച്ച് മണ്ണ് കടത്തിക്കൊണ്ടുപോയെന്നും പരാതിയുണ്ട് പരിസ്ഥിതി പ്രവർത്തകരുടെ പരാതിയെ തുടർന്ന് എംഎൽഎ കോവൂർ കുഞ്ഞുമോൻ ഇടപെട്ട് പദ്ധതി നിർമ്മാണം നിർത്തിട്ടുണ്ട് എന്നാൽ പദ്ധതി സ്ഥലത്ത് വിരിക്കാനുള്ള പ്രത്യേക കമ്പി ക്കെട്ട് ലഭിക്കാത്തതുകൊണ്ടാണ് നിർമ്മാണം നിർത്തിയിരിക്കുന്നത് എന്നും ബാക്കി പൂർത്തിയാക്കും എന്ന് അധികൃതർ പറയുന്നു മുൻവർഷങ്ങളിൽ ഒരു കോടിയിൽപ്പരം രൂപ അനുവദിച്ച പദ്ധതിയാണിത്. വിവിധ മേഖലകളിലാണിത്.  ഇത്തരം പദ്ധതി രൂപീകരിക്കുമ്പോൾ ഇതു സംബന്ധിച്ച് ആധികാരിക പഠനം നടത്തിയ ഏജൻസികളോട് ആലോചിച്ചിട്ടില്ല. നിരന്തരം ഇത്തരം പ്രശ്നങ്ങളിലിടപ്പെടുന്ന പരിസ്ഥിതി സംഘടനകളേയോ തദ്ദേശ ഭരണ സ്ഥാപനങ്ങളേയോ അറിയിച്ചിട്ടില്ല.

ശാസ്താംകോട്ട തടാകത്തിന് സംരക്ഷണത്തിനായി വൻ പദ്ധതിയാണ് തണ്ണീർത്തട അതോറിറ്റിയുടെ നിയന്ത്രണത്തിൽ ഒരുങ്ങുന്നത് . അതിൻ്റെ എല്ലാ കാര്യങ്ങളും തടാക സംരക്ഷണ സമിതി അടക്കമുള്ള പരിസ്ഥിതി സംഘടനകളുടെ അഭിപ്രായം തേടി സുതാര്യമായാണ് നടപ്പാക്കുന്നത്. അതിനിടെ ധൃതഗതിയിൽ ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നതിന്റെ ആവശ്യകത ചോദ്യം ചെയ്യപ്പെടുന്നുണ്ട്. തടാക സംരക്ഷണത്തിന് കൃത്യമായ കൃത്യമായി ശാസ്ത്രീയമായും ഉള്ള പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കാത്തതിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട് ഫണ്ട് തട്ടിക്കാനായി നടക്കുന്ന നിർമ്മാണ പ്രവർത്തനമാണ് ഇത്തരത്തിലുള്ളതെന്ന് പരാതി ഉയർന്നുകഴിഞ്ഞു.

പദ്ധതിക്കെതിരെ വിവിധ രാഷ്ട്രീയകക്ഷികളും രംഗത്ത് എത്തിയിട്ടുണ്ട്

Advertisement