ശാസ്താംകോട്ട. ആദിക്കാട്ടുമുക്കിന് സമീപം ചവറ-ശാസ്താംകോട്ട പ്രധാനപാതയില്‍ പൈപ്പുപൊട്ടി രൂപപ്പെട്ട കുഴികള്‍ വന്‍ഭീഷണി. നല്ല നിലയിലായിരുന്ന റോഡില്‍ അടുത്തിടെ ജല അതോറിറ്റി പൈപ്പുപൊട്ടിയാണ് രണ്ടിടത്ത് കുഴി രൂപപ്പെട്ടത്. വളവില്‍അപകടാവസ്ഥ പെരുകിയതോടെ നാട്ടുകാര്‍ പരാതിപ്പെട്ട് ജല അതോറിറ്റി പൈപ്പ് പൊട്ടല്‍ പരിഹരിച്ചു, പക്ഷേ ഇതുമൂലമുണ്ടായകുഴി അപകടമുണ്ടാക്കി തുടരുകയാണ്. നല്ലനിലയിലുള്ള റോഡില്‍ വളവില്‍ അടുത്തെത്തുമ്പോഴാണ് ആളുകള്‍ കുഴി കാണുന്നത്. വാഹനം വെട്ടിക്കുന്നത് മറുവശത്തുകൂടി വരുന്ന വാഹനങ്ങള്‍ക്ക് അപകടമാണ്. നിരവധി ഇരുചക്രവാഹനയാത്രക്കാര്‍ ഇതിനോടകം കുഴിയില്‍ വീണ് അപകടപ്പെട്ടുകഴിഞ്ഞു. ഏതുസമയവും ആളപായമുണ്ടാകുമെന്ന നില നാട്ടുകാരെ ആശങ്കയിലാക്കുന്നു






































