Home News Local ഭരണിക്കാവ് ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികളുടെ ‘തല്ലുമാല’:ഹോട്ടലിൻ്റെ മുൻവശം തകർന്നു

ഭരണിക്കാവ് ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികളുടെ ‘തല്ലുമാല’:ഹോട്ടലിൻ്റെ മുൻവശം തകർന്നു

Advertisement

ശാസ്താംകോട്ട:ഭരണിക്കാവ് ബസ് സ്റ്റാൻഡിൽ തിരക്കേറിയ സമയത്ത് വിദ്യാർത്ഥികൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടിയത് പരിഭ്രാന്തി സൃഷ്ടിച്ചു.വ്യാഴം വൈകിട്ടാണ് സംഭവം.സ്റ്റാൻഡിൽ എത്തിയ വിദ്യാർത്ഥികൾ യാത്രക്കാർ
നോക്കി നിൽക്കെയാണ് ഏറ്റുമുട്ടിയത്.തമ്മിലടിയിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കും തല്ല് കിട്ടി.ഗതാഗതവും തടസപ്പെട്ടു.സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന സർക്കാർ നിയന്ത്രണത്തിലുള്ള സുഭിക്ഷ
ഹോട്ടലിൻ്റെ മുൻവശത്തെ ഗ്ലാസുകൾ സംഘർഷത്തിൽ തകർന്നു.വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും വിദ്യാർത്ഥികൾ രക്ഷപ്പെട്ടിരുന്നു.സംഘട്ടനത്തിൽ പരിക്കേറ്റ ഒരു വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും ആർക്കും പരാതി ഇല്ലാത്തതിനാൽ വിട്ടയച്ചതായും കൊട്ടാരക്കരയിൽ നിന്നെത്തിയ വിദ്യാർത്ഥികളും ഭരണിക്കാവ് മേഖലയിലെ സ്കൂൾ വിദ്യാർത്ഥികളും തമ്മിലാണ് ഏറ്റുമുട്ടിയതെന്നും ശാസ്താംകോട്ട സി.ഐ പറഞ്ഞു.

Advertisement