കണ്ണുകൊണ്ട് കാണുന്നത് മാത്രമല്ല ശരിയായ കാര്യം എന്ന് തിരിച്ചറിയുന്നിടത്താണ് വിദ്യാഭ്യാസം ആരംഭിക്കുന്നത് : രാജീവ് ആലുങ്കൽ

Advertisement

ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിന്റെ ഇരുപതാമത് വാർഷികാഘോഷങ്ങൾ
കവിയും ചലച്ചിത്ര ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു.
കണ്ണുകൊണ്ട് കാണുന്നത് മാത്രമല്ല ശരിയായ കാര്യം എന്ന് നാം തിരിച്ചറിയുന്നിടത്താണ് വിദ്യാഭ്യാസം പൂർണ്ണമാകുന്നത് എന്നും അകക്കണ്ണുകൊണ്ട് കാണുമ്പോഴാണ് അവ ഫലവത്താകുക എന്നും അദ്ദേഹം പറഞ്ഞു.

റവ. ഫാദർ റോയ് ജോർജ് കട്ടച്ചിറ അനുഗ്രഹപ്രഭാഷണം നടത്തി. തിരുവനന്തപുരം കൊല്ലം പത്തനം തിട്ട ആലപ്പുഴ ജില്ലകളിലെ നാല്പതോളം സി ബി എസ് ഇ സ്കൂളുകളുടെ സംഘടനയായ
കൊല്ലം സഹോദയയുടെ നേതൃത്വത്തിൽ നടന്ന ഒളിമ്പ്യാട് ഗേറ്റ് വേ 2025 സ്കോളർഷിപ്പിലെ റാങ്കു ജേതാക്കളായ ബ്രൂക്കിലെ ഇരുപത്തിയാറു വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരസമർപ്പണം ബ്രൂക്ക് ഡയറക്ടർ റവ. ഫാ. ഡോ. ജി. എബ്രഹാം തലോത്തിൽ നിർവ്വഹിച്ചു.

ഇരുപത് വർഷങ്ങളിലെ ഉയർച്ചയുടെയും വളർച്ചയുടെയും പടവുകളുടെ പ്രകടനമായി വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടികളും സ്കൂളിന്റെ നൈപുണ്യ വികസനപരിപാടികളിലൂടെ കുട്ടികൾ ആർജ്ജിച്ചെടുത്ത ഗാനമേള, മൂകാഭിനയം, മ്യൂസിക്കൽ കോമഡി സ്കിറ്റ്, സംഘനൃത്തം,സിനിമാറ്റിക് ഡാൻസ് തുടങ്ങിയവയുടെ അവതരണങ്ങളും വാർഷിക ആഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകി.

ആഘോഷങ്ങൾക്ക് പ്രിൻസിപ്പൽ ബോണിഫെസിയ വിൻസെന്റ് അഡ്മിനിസ്‌ട്രേറ്റർ കൊച്ചുമോൾ കെ സാമുവൽ സെക്രട്ടറി ജോജി ടി കോശി എന്നിവർ നേതൃത്വം നൽകി

Advertisement