കൊല്ലം ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ഇ. എം.എസ് ഹാപ്പിനസ് പാർക്കിന്റെ ഉദ്ഘാടനം നടന്നു

Advertisement

ശാസ്താംകോട്ട. കൊല്ലം ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ഇ. എം.എസ് ഹാപ്പിനസ് പാർക്കിന്റെ ഉദ്ഘാടനം നടന്നു. ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റ് ആർ ഗീത അധ്യക്ഷത വഹിച്ചു. ഹാപ്പിനസ് പാർക്കിന്റെ സമർപ്പണവും 1971ൽ ശാസ്താംകോട്ടയിൽ നടന്നലോക സർവ്വമത സമ്മേളനത്തെ അനുസ്മരിക്കുന്ന സ്മാരകത്തിന്റെ നിർമ്മാണ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപൻ നിർവഹിച്ചു. സംഘാടകസമിതി കൺവീനർ എസ് ദിലീപ് കുമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ. ബി. ഓമനക്കുട്ടൻ, എ. അബ്ദുൽ റഷീദ്, പി. വിജയചന്ദ്രൻ നായർ, എം. എ. സലാം, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി എ നിസാം, ക്ലബ്ബ് ഭാരവാഹികളായ ജോസ് ജെ തോമസ്, ബിന്ദു രാജേഷ്, രാജേഷ് കുമാർ. ആർ, മുകേഷ്, ലൂക്കോസ് മാത്യു, രാധ രാജൻ, ഷാജഹാൻ, രശ്മി ദേവി എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്കായി ഊഞ്ഞാൽ, പൊതുജനങ്ങൾക്ക് വിശ്രമിക്കുന്നതിന് ഇരിപ്പിടങ്ങൾ, മതിയായ വെളിച്ച സംവിധാനം, തുടങ്ങിയവ പാർക്കിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.

Advertisement