ശൂരനാട് വടക്ക്. ദളിത് സ്ത്രീയെ പീഡിപ്പിച്ചതായ ആരോപണത്തില്‍ പൊതുപ്രവര്‍ത്തകന് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി.
ദളിത് വിഭാഗത്തില്‍പ്പെട്ട 66കാരിയായ വീട്ടമ്മയെ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് സ്കൂട്ടറില്‍ വിളിച്ചുകയറ്റി ലൈംഗികച്ചുവയോടെ സംസാരിക്കുകയും പണം നല്‍കാമെന്നുപറയുകയും ലൈംഗികമായി ആക്രമിക്കുകയും വീഴ്ത്തി പരുക്കേല്‍പ്പിക്കുകയും ചെയ്തതായ പരാതിയില്‍ പഞ്ചായത്ത് മുന്‍പ്രസിഡന്‌റും പൊതുപ്രവര്‍ത്തകനുമായ മഠത്തില്‍ രഘുവിനെതിരെയാണ് പൊലീസ് കേസ് എടുത്തത്. ഒക്ടോബര്‍ ആറിന് ആക്രമിച്ചതിന് എതിരെ പത്തിനാണ് പരാതി നല്‍കിയതെന്നതും ഇത് രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നതും വൈകുന്നേരം അഞ്ചരമണിക്ക് തട്ടിക്കൊണ്ടുപോയെന്നത് അവിശ്വസനീയമാണെന്നതും കാട്ടി പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കൊട്ടാരക്കര എസ് സി എസ് ടി സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍ ജയകൃഷ്ണന്‍ മഠത്തില്‍ രഘുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. പ്രതിക്കുവേണ്ടി അഡ്വ. കണിച്ചേരില്‍ സുരേഷ്, അഡ്വ.അനൂപ് കെ ബഷീര്‍ എന്നിവര്‍ ഹാജരായി






































