പതാരം – പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് ആൻ്റ് അഡോളസൻ്റ് കൗൺസിലിംഗ് സെല്ലിൻ്റെ നേതൃത്വത്തിൽ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലാതല മിനി ദിശ ഹയർ സ്റ്റഡീസ് എക്സ്പോ ഒക്ടോബർ 31, നവംമ്പർ 1 വെള്ളി ശനി ദിവസങ്ങളിൽ പതാരം SMHSS ൽ
നടക്കും. പ്രീമിയർ സ്ഥാപനങ്ങൾ ഉൾപ്പെടെ മുപ്പത്തഞ്ചോളം സ്റ്റാളുകൾ പ്രവർത്തിക്കും.
കരിയർ സെമിനാറുകൾ, കെ - ഡാറ്റ് - അഭിരുചി പരീക്ഷ എന്നിവ പ്രദർശനത്തിൻ്റെ ഭാഗമായിട്ട് ഉണ്ടാകും. പോസ്റ്റർ ഉദ്ഘാടനം പ്രിൻസിപ്പൽ G അനിൽകുമാർ, HM ശ്രീജ TV എന്നിവർക്ക് കൈമാറി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി S ശശികല നിർവ്വഹിച്ചു. കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലാ കൺവീനർ അംബിക ആർ, പി .റ്റി.എ പ്രസിഡൻ്റ് അബുദുൾ ലത്തീഫ്, പ്രഥമാധ്യാപിക ശ്രീജ TV, കരിയർ ഗൈഡുമാരായ റോണി വർഗ്ഗീസ്, സധീഷ് കുമാർ, തുടങ്ങിയവർ പങ്കെടുത്തു.





































