കൊല്ലം. നഗരത്തില്‍ 150 ലിറ്റർ ഗോവ നിർമിത മദ്യവുമായി മധ്യവയസ്കൻ അറസ്റ്റിൽ. പട്ടത്താനം ഓറിയന്റ് നഗറിൽ ഡാനി ജേക്കബ് (51) ആണ് പിടിയിലായത്. പൂജ അവധിക്ക് അമിത വില ഈടാക്കി വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്നതാണ് മദ്യം
ജേക്കബിനൊപ്പമുള്ള കൂട്ടാളികൾക്കയി അന്വേഷണം ആരംഭിച്ചു. വീടിന്റെ പല ഭാഗത്തായി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം സൂക്ഷിച്ചത്






































