മാഞ്ചസ്റ്ററിൽ ഭീകരാക്രമണത്തിൽ രണ്ട് മരണം

285
Advertisement

മാഞ്ചസ്റ്റര്‍. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ജനക്കൂട്ടത്തിലേക്ക് കാർ ഓടിച്ചുകയറ്റിയതിനെ തുടർന്ന് രണ്ട് മരണം.മാഞ്ചസ്റ്ററിലെ പ്രശസ്തമായ ഹീറ്റൺ പാർക്ക് ഹീബ്രു കോൺഗ്രിഗേഷൻ സിനഗോഗിലാണ് ആക്രമണമുണ്ടായത്. സിനഗോഗിന് പുറത്ത് മൂന്ന് പേർക്ക് കുത്തേറ്റതായും റിപ്പോർട്ട്. പ്രതിയെ പോലീസ് വെടിവച്ചു കൊന്നതായി റിപ്പോർട്ട്

ജൂത കലണ്ടറിലെ ഏറ്റവും പുണ്യദിനത്തിലാണ് ആക്രമണം. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നതായി പൊലീസ്. ആരാധനലായത്തിന് മുന്നിൽ പൊതുജനങ്ങൾക്ക് നേരെ കാർ ഓടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തെ തുടർന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഡെന്മാർക്കിലേക്കുള്ള യാത്ര മാറ്റിവെച്ചു. ബ്രിട്ടീഷ് സമയം 9.30നാണ് സംഭവം. അക്രമി ശരീരത്തിൽ ബോംബ് കെട്ടിവെച്ചിരുന്നതായി പൊലീസ്

Advertisement