അഞ്ചൽ. ഇടമുളയ്ക്കൽ ഗവൺമെന്റ് ജവഹർ ഹൈസ്കൂളിൽ 24 കുട്ടികൾക്ക് മഞ്ഞപ്പിത്തബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വിദ്യാർഥികൾക്കും ജീവനക്കാർക്കുമായുള്ള രോഗ നിർണ്ണയ ക്യാമ്പ് ഇന്ന്. സ്കൂളിലെ കിണർ വെള്ളത്തിൽ ക്രമാതീതമായ അളവിൽ കൊളിഫോം ബാക്ടീരിയയുടെ അളവ് കണ്ടെത്തിയിരുന്നു. ഇതോടെ രോഗവ്യാപനത്തിന്റെ കാരണം സ്കൂളിലെ കുടിവെള്ളസ്രോതസ്സു തന്നെയാകാം എന്ന് തെളിഞ്ഞു. പബ്ലിക് ഹെൽത് ലാബിലെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഇന്ന് നടത്തുന്ന രോഗ നിർണ്ണയ ക്യാമ്പിൽ കൂടുതൽ കുട്ടികൾ രോഗബാധിതരായി കണ്ടെത്തിയാൽ സ്കൂൾതുറക്കുന്നത് പിന്നെയും വൈകിയേക്കും. രോഗവ്യാപനത്തിൽ പശ്ചാത്തലത്തിൽ ഓണഅവധിക്ക് ശേഷം സ്കൂൾ ഇതുവരെ തുറന്നിട്ടില്ല. സെപ്റ്റംബർ ഒന്നിനാണ് സ്കൂളിൽ ആദ്യമായി വിദ്യാർത്ഥിക്ക് മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചത്.






































