പത്തനാപുരം:കുടുംബ പ്രശ്നങ്ങളിൽ മനംനൊന്ത പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.പത്തനാപുരം ചേകം മനോജ് വിലാസത്തിൽ നിസിമോൾ (17) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.നിസിമോളുടെ അച്ഛനും, അമ്മയും പിണങ്ങി കഴിയുകയാണ്. അച്ഛൻ മനോജ് കുമാറിനും വല്യച്ഛനും, വല്യമ്മയ്ക്കും ഒപ്പമാണ് നിസിമോൾ താമസിച്ചു വന്നത്.നിസിമോളുടെ ഇളയ സഹോദരൻ മെസ്സി മോൻ അമ്മ രഞ്ജുവിനൊപ്പമായിരുന്നു.കുടുംബ പ്രശ്നങ്ങളുടെ പേരിൽ താൻ അപമാനം നേരിട്ടിരുന്നതായി നിസിമോൾ ആത്മഹത്യ കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്.രാവിലെ സുഹൃത്തുക്കളുടെ വാട്സ് ആപ് ഗ്രൂപ്പിൽ നിസിമോൾ ആത്മഹത്യ സൂചന നൽകിയിരുന്നു.ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കൾ നിസിമോളുടെ വീടിന് സമീപമെത്തി ഫോൺ ചെയ്തിരുന്നുവെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുത്തു.പത്തനാപുരം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.