ശാസ്താംകോട്ട :കർഷകരുടെ ആശാകേന്ദ്രവും കർഷകർക്ക് ഗുണകരമായ നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന കൃഷിവകുപ്പിന്റെ അനുബന്ധ സ്ഥാപനമായ വികസന പദ്ധതി വിപുലീകരിക്കണമെന്ന് സിപിഐ ശൂരനാട് മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ശൂരനാട് തെക്ക്,ശൂരനാട് വടക്ക്,മൈനാഗപ്പള്ളി പഞ്ചായത്തുകളാണ് നിലവിൽ കുന്നത്തൂർ താലൂക്കിൽ ഇതിൻറെ ഭാഗമായിട്ടുള്ളത്.എന്നാൽ കാലാവസ്ഥ കാർഷിക രീതി മണ്ണിൻറെ ഘടന എന്നിവ പരിഗണിച്ചാൽ പോരുവഴി പഞ്ചായത്തിനെ കൂടി ഈ പദ്ധതിയുടെ ഭാഗമാക്കാവുന്നതാണ്.നിരവധി കർഷകർ കൃഷിയെ മാത്രം ആശ്രയിക്കുന്ന പ്രദേശമായ പോരുവഴിയെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതോടെ പോരുവഴിയിലെ കർഷകർക്ക് നിരവധി ആനുകൂല്യങ്ങൾ ലഭ്യമാകുന്ന സാഹചര്യമുണ്ടാകും.അതുകൊണ്ടുതന്നെ പോരുവഴി പഞ്ചായത്തിനെ കൂടി ഈ പദ്ധതിയുടെ ഭാഗമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.അടഞ്ഞുകിടക്കുന്ന മുഴുവൻ കശുവണ്ടി ഫാക്ടറികളും തുറന്നു പ്രവർത്തിപ്പിക്കണമെന്നും,സമ്മേളനം ആവശ്യപ്പെട്ടു.മൂന്നുദിവസമായി ചക്കുവള്ളിയിൽ നടന്ന സമ്മേളനം സമാപിച്ചു.സിപിഐ ജില്ലാ സെക്രട്ടറി പി എസ് സുപാൽ, അഡ്വ എം എസ് താര,കെ ശിവ ശങ്കരൻ നായർ,എ മന്മഥൻ നായർ,അഡ്വ എസ് വേണുഗോപാൽ,ഐ ഷിഹാബ്,ജഗദമ്മ ടീച്ചർ എന്നിവർ സംസാരിച്ചു.പ്രവർത്തകർ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയ്ക്ക് മണ്ഡലം സെക്രട്ടറി ആർഎസ് അനിൽ മറുപടി പറഞ്ഞു.ആർ ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ പ്രമേയങ്ങളും സി മോഹനൻ ക്രെഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു.സമ്മേളനം 31 അംഗ മണ്ഡലം കമ്മിറ്റിയെയും സെക്രട്ടറിയായി കെ ദിലീപിനെയും തെരഞ്ഞെടുത്തു.