പത്തനാപുരത്ത് കിണര്‍ ശുചീകരണത്തിന് ഇറങ്ങിയതൊഴിലാളി ശ്വാസതടസം മൂലം മരണപ്പെട്ടു

181
Advertisement

പത്തനാപുരം: കിണര്‍ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളി ശ്വാസതടസം മൂലം മരണപ്പെട്ടു. ആവണീശ്വരം കാവല്‍പ്പുര പ്രമീള വിലാസത്തില്‍ പ്രഹ്‌ളാദ(61)നാണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ 11.30ന് കുന്നിക്കോട് ഗ്യാസ് എജന്‍സിയുടെ ഉടമസ്ഥതയിലുള്ള കിണര്‍ വൃത്തിയാക്കാനിറങ്ങവെയാണ് പ്രഹ്‌ളാദന്‍ കിണറില്‍ കുഴഞ്ഞ് വീണത്.
ഇയാളോടൊപ്പമുണ്ടായിരുന്ന ഉണ്ണികൃഷ്ണനും ഗോപാലനും ഉടന്‍ തന്നെ കുന്നിക്കോട് പോലീസിലും ഫയര്‍ഫോഴ്‌സ് യൂണിറ്റിലും വിവരം അറിയിച്ചു. ഫയര്‍ റെസ്‌ക്യു സംഘം എത്തി പ്രഹ്‌ളാദനെ പുറത്ത് എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ മേല്‍നടപടി സ്വീകരിച്ച മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പ്രമീളയാണ് ഭാര്യ. മക്കള്‍: പ്രവീണ്‍, ദീപ.

Advertisement