ഡോ. ഡി വസന്തദാസ് ജില്ലാ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു

Advertisement


  കൊല്ലം. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറായ ഡോ. ഡി വസന്തദാസ് ജില്ലാ മെഡിക്കല്‍ ഓഫീസറായി ചുലതലയേറ്റു ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ആലപ്പുഴ ജനറല്‍ ആശുപത്രി സൂപ്രണ്ട് എന്നീ പദവികള്‍ വഹിച്ചു. ജില്ലാ ആശുപത്രിക്ക് ദേശീയ അംഗീകാരങ്ങളായ എന്‍ ക്യൂ എ എസ്, കായകല്പ് എന്നിവ നേടിക്കൊടുക്കുകയും പകര്‍ച്ചവ്യാധി നിയന്ത്രണപരിപാടുകളുടെ ഭാഗമായി ആലപ്പുഴജില്ലയെ ദേശീയതലത്തില്‍ ഒന്നാമതെത്തിക്കുകയും ചെയ്തു. ജില്ലാ ആശുപത്രിയില്‍  സൂപണ്ടായിരിക്കെ കോവിഡ് 19 പ്രതിരോധനിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പങ്കുവരിച്ചു. ശക്തികുളങ്ങര സ്വദേശിയാണ്. 1996ല്‍ ആരോഗ്യവകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു.  ഫോറന്‍സിക് മെഡിസിനില്‍ ബിരുദാന്തരബിരുദം നേടിയിട്ടുണ്ട്.  നീണ്ടകര താലൂക്കാശുപത്രി സൂപ്രണ്ട് ഡോ നടാഷയാണ് ഭാര്യ.

Advertisement