കുന്നത്തൂര്‍ പെരുവിഞ്ച സ്കൂളിൽ മാലിന്യ സംസ്‌ക്കരണി സ്ഥാപിച്ചു

Advertisement

കുന്നത്തൂര്‍ പെരുവിഞ്ച ശിവഗിരി സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ തുമ്പൂര്‍മുഴി എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചു. ഗ്രാമപഞ്ചായത്തിന്റെ മാലിന്യ മുക്തം നവകേരളം സമഗ്ര മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി കമ്മ്യൂണിറ്റി ലെവല്‍ ജൈവ മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കുക എന്നതാണ് ലക്ഷ്യം . പഞ്ചായത്ത് പ്രസിഡന്റ് കെ വത്സലകുമാരി ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട് അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങള്‍, പ്രഥമാധ്യാപിക സിന്ധുറാണി, പി ടിഎ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement