കൊല്ലം ജില്ലാ സ്‌കൂള്‍ കായിക മേളയ്ക്ക് തുടക്കമായി

Advertisement

ചാത്തന്നൂര്‍: ജില്ലാ സ്‌കൂള്‍ കായിക മേളയ്ക്ക് കല്ലുവാതുക്കല്‍ കെപിഎച്ച്എസ് ഗ്രൗണ്ടില്‍ തുടക്കമായി. ആദ്യ ദിനത്തില്‍ അഞ്ചല്‍ ഉപജില്ല 59 പോയിന്റ് നേടി. 5 സ്വര്‍ണം, 5 വെള്ളി, 4 വെങ്കലം എന്നിവയാണ് ആദ്യദിനത്തില്‍ അഞ്ചല്‍ ഉപജില്ല കരസ്ഥമാക്കിയത്.
തൊട്ടുപിന്നില്‍ 8 സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി 55 പോയിന്റുമായി പുനലൂര്‍ ഉപജില്ല രണ്ടാം സ്ഥാനത്തും 3 സ്വര്‍ണവും 9 വെള്ളിയും ഒരു വെങ്കലവുമടക്കം 52 പോയിന്റുമായി കൊല്ലം ഉപജില്ല മൂന്നാം സ്ഥാനത്തും 2 സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമായി 17 പോയിന്റുമായി കൊട്ടാരക്കര ഉപജില്ല നാലാം സ്ഥാനത്തുമാണ്.

Advertisement