വെട്ടിക്കാട്ട് റെയിൽവേ ഗേറ്റ് – വി എം കെ ആഡിറ്റോറിയം ജംഗ്ഷന്‍ റോഡ് നിർമ്മിക്കാൻ അധികൃതര്‍ താല്പര്യം കാണിക്കുന്നില്ലന്ന് പരാതി

Advertisement

ശാസ്താംകോട്ട. റോഡ് നിർമ്മിക്കാൻ ജനപ്രതിനിധികൾ താല്പര്യം കാണിക്കുന്നില്ലന്ന് പരാതി. മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിൽ കടപ്പ 16-ാം വാർഡിൽ വെട്ടിക്കാട്ട് റെയിൽവേ ഗേറ്റ് മുതൽ ആരംഭിച്ച് മാവേലി തെക്കതിൽ ഭാഗത്ത് കൂടി വി.എം.കെ ആഡിറ്റോറിയം ജംഗ്ഷനിൽ അവസാനിക്കുന്ന റോഡിന്റെ തുടക്കഭാഗത്ത് റോഡ് നിർമ്മിക്കുന്നതിനാണ് ജനപ്രതിനിധികൾ താല്പര്യം കാണിക്കുന്നില്ലന്ന് പരാതി.

മറ്റ് ഭാഗത്ത് റോഡ് ടാറിംഗ് നടത്തിയിട്ടുണ്ടങ്കിലും തുടക്കഭാഗത്ത് 100 മീറ്ററോളം ഭാഗത്ത് റോഡ് നിർമ്മിച്ചിട്ടില്ല. അതിനാൽ ഈ ഭാഗത്ത് വലിയ വെള്ളക്കെട്ട് രൂപപ്പെട്ട് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.
ഈ ഭാഗം റെയിൽവേയുടെ അധീനതയിലുള്ള സ്ഥലമാണ്. നിലവിലെ നിയമം അനുസരിച്ച് ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് റെയിൽവേ അനുമതി നൽകാറില്ല.

എന്നാൽ നിബന്ധനകൾക്ക് വിധേയമായി നിർമ്മാണ പ്രവർത്തനം നടത്തുന്നതിന് റെയിൽവേ അനുമതി കൊടുക്കാറുണ്ട്. ഇത്തരത്തിൽ ഇവിടെ ഇന്റർലോക്ക് പാകി റോഡ് നിർമ്മിക്കുന്നതിന് മുൻപ് റെയിൽവേ അനുമതി കൊടുത്തങ്കിലും ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ ഇവിടം ഒഴിവാക്കി റോഡ് നിർമ്മാണം നടത്തുകയായിരുന്നെന്ന് സമീപ വാസികൾ ആരോപിക്കുന്നു. ഇതിന് പിന്നിൽ രാഷ്ട്രീയ താല്പര്യങ്ങളായിരുന്നത്രെ. എന്ത് തന്നെ ആയാലും നിരവധി ആളുകൾ ഉപയോഗിക്കുന്ന റോഡാണ് സഞ്ചരിക്കാൻ കഴിയാത്ത വിധത്തിൽ തകർന്ന് കിടക്കുന്നത്.

Advertisement